• 1. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു. അവന്നാണ് ആധിപത്യം. അവന്നാണ് സ്തുതി. അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.
  • 2. അവനാണ് നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട് നിങ്ങളുടെ കൂട്ടത്തില്‍ സത്യനിഷേധിയുണ്ട്‌. നിങ്ങളുടെ കൂട്ടത്തില്‍ വിശ്വാസിയുമുണ്ട്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി കണ്ടറിയുന്നവനാകുന്നു.
  • 3. ആകാശങ്ങളും, ഭൂമിയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും, നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവങ്കലേക്കാകുന്നു തിരിച്ചുപോക്ക്‌.
  • 4. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.
  • 5. മുമ്പ് അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടില്ലേ? അങ്ങനെ അവരുടെ നിലപാടിന്‍റെ ഭവിഷ്യത്ത് അവര്‍ അനുഭവിച്ചു. അവര്‍ക്കു (പരലോകത്ത്‌) വേദനയേറിയ ശിക്ഷയുമുണ്ട്‌.
  • 6. അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുകയോ? അങ്ങനെ അവര്‍ അവിശ്വസിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.
  • 7. തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്‍പിച്ചു.(നബിയേ,)പറയുക: അതെ; എന്‍റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു.
  • 8. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചുകൊള്ളുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്‌.
  • 9. ആ സമ്മേളനദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ അവന്‍റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതില്‍ (സ്വര്‍ഗത്തില്‍) അവര്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.
  • 10. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളുകയും ചെയ്തവരാകട്ടെ അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. (അവര്‍) ചെന്നെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ.
  • 11. അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
  • 12. അല്ലാഹുവെ നിങ്ങള്‍ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. ഇനി നിങ്ങള്‍ പിന്തിരിയുന്ന പക്ഷം നമ്മുടെ റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.
  • 13. അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്‌.
  • 14. സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്‌. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
  • 15. നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌.
  • 16. അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്‍റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.
  • 17. നിങ്ങള്‍ അല്ലാഹുവിന് ഉത്തമമായ കടം കൊടുക്കുന്ന പക്ഷം അവനത് നിങ്ങള്‍ക്ക് ഇരട്ടിയാക്കിത്തരികയും നിങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറ്റവും അധികം നന്ദിയുള്ളവനും സഹനശീലനുമാകുന്നു.
  • 18. അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും യുക്തിമാനുമാകുന്നു അവന്‍.
ഷെയർ ചെയ്യുക
logo
logo
logo
logo
logo
  • 1.ഫാതിഹ
  • 2.ബഖറ
  • 3.ആലു ഇംറാന്‍
  • 4.ന്നിസാഅ്‌
  • 5.മാഇദ
  • 6.അന്‍ആം
  • 7.അഅ്‌റാഫ്‌
  • 8.അന്‍ഫാല്‍
  • 9.തൗബ:
  • 10.യൂനുസ്‌
  • 11.ഹൂദ്‌
  • 12.യൂസുഫ്‌
  • 13.റഅ്‌ദ്‌
  • 14.ഇബ്‌റാഹീം.
  • 15.ഹിജ്‌റ്‌
  • 16.നഹ്‌ല്‍
  • 17.ഇസ്‌റാഅ്‌
  • 18.അല്‍ കഹ്ഫ്‌
  • 19.മര്‍യം
  • 20.ത്വാഹാ
  • 21.അന്‍ബിയാ
  • 22.ഹജ്ജ്‌
  • 23.മുഅ്‌മിനൂന്‍
  • 24.നൂര്‍
  • 25.ഫുര്‍ഖാന്‍
  • 26.ശുഅറാ
  • 27.നംല്‌
  • 28.ഖസസ്‌
  • 29.അന്‍കബൂത്‌
  • 30.റൂം
  • 31.ലുഖ്മാന്‍
  • 32.സജദ:
  • 33.അഹ്സാബ്‌
  • 34.സബഅ്‌
  • 35.ഫാത്വിര്‍
  • 36.യാസീന്‍
  • 37.സ്വാഫാത്ത്
  • 38.സ്വാദ്
  • 39.സുമര്‍
  • 40.ഗാഫിര്‍
  • 41.ഫുസ്സിലത്ത്
  • 42.ഷൂറാ
  • 43.സുഖ്റുഫ്
  • 44.ദുഖാന്‍
  • 45.ജാഥിയ
  • 46.അഹ്ഖാഫ്
  • 47.മുഹമ്മദ്
  • 48.ഫത്‌ഹ്‌
  • 49.ഹുജറാത്ത്
  • 50.ഖാഫ്
  • 51.ദ്ദാരിയാത്ത്
  • 52.ത്വൂര്‍
  • 53.സൂറ:ന്നജ്മ്
  • 54.ഖമര്‍
  • 55.റഹ്മാന്‍
  • 56.വാഖിഅ
  • 57.സൂറ:ഹദീദ്
  • 58.മുജാദല
  • 59.ഹഷര്‍
  • 60.മുംതഹിന
  • 61.സ്വഫ്
  • 62.ജുമുഅ
  • 63.മുനാഫിഖൂം
  • 64.തഗാബുന്‍
  • 65.സൂറ:ത്വലാഖ്
  • 66.തഹ് രീം
  • 67.മുല്‍ക്
  • 68.ഖലം
  • 69.ഹാഖ്ഖ
  • 70.മആരിജ്
  • 71.നൂഹ്
  • 72.ജിന്ന്
  • 73.മുസ്സമ്മില്‍
  • 74.മുദ്ദസിര്‍
  • 75.ഖിയാമ
  • 76.ഇന്‍സാന്‍
  • 77.മുര്‍സലാത്
  • 78.നബഹ്
  • 79.നാസിആത്ത്
  • 80.അബസ
  • 81.തക് വീര്‍
  • 82.ഇന്‍ഫിത്വാര്‍
  • 83.മുത്വഫ്ഫിഫീന്‍
  • 84.ഇന്‍ഷിഖാഖ്
  • 85.ബുറൂജ്
  • 86.ത്വാരിഖ്
  • 87.അഹ് ലാ
  • 88.ഗാഷിയ
  • 89.ഫജ് റ്
  • 90.ബലദ്
  • 91.ശംസ്
  • 92.ലൈല്‍
  • 93.ദ്വുഹാ
  • 94.ശര്‍ഹ്
  • 95.ത്തീന്‍
  • 96.അലഖ്
  • 97.ഖദ് റ്
  • 98.ബയ്യിന
  • 99.സല്‍ സല
  • 100.ആദിആത്ത്
  • 101.ഖരിഅ
  • 102.തകാസുര്‍
  • 103.അസ്വര്‍
  • 104.ഹുമസ
  • 105.ഫീല്‍
  • 106.ഖുറൈശ്
  • 107.മാഊന്‍
  • 108.കൌസര്‍
  • 109.കാഫിറൂന്‍
  • 110.നസ്വര്‍
  • 111.മസദ്
  • 112.ഇഖ്’ലാസ്വ്
  • 113.ഫലഖ്
  • 114.ന്നാസ്