logo HARUN YAHYA

അബസ - ഖുറാൻ - ഹാരുൺ യഹ്‌യ

  • 1. അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
  • 2. അദ്ദേഹത്തിന്‍റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍.
  • 3. (നബിയേ,) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
  • 4. അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
  • 5. എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
  • 6. നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
  • 7. അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ് കുറ്റം?
  • 8. എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
  • 9. (അല്ലാഹുവെ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
  • 10. അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
  • 11. നിസ്സംശയം ഇത് (ഖുര്‍ആന്‍) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
  • 12. അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത് ഓര്‍മിച്ച് കൊള്ളട്ടെ.
  • 13. ആദരണീയമായ ചില ഏടുകളിലാണത്‌.
  • 14. ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
  • 15. ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
  • 16. മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
  • 17. മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
  • 18. ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
  • 19. ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
  • 20. പിന്നീട് അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
  • 21. അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
  • 22. പിന്നീട് അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
  • 23. നിസ്സംശയം, അവനോട് അല്ലാഹു കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചില്ല.
  • 24. എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ.
  • 25. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
  • 26. പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
  • 27. എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.
  • 28. മുന്തിരിയും പച്ചക്കറികളും
  • 29. ഒലീവും ഈന്തപ്പനയും
  • 30. ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
  • 31. പഴവര്‍ഗവും പുല്ലും.
  • 32. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
  • 33. എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
  • 34. അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം.
  • 35. തന്‍റെ മാതാവിനെയും പിതാവിനെയും.
  • 36. തന്‍റെ ഭാര്യയെയും മക്കളെയും.
  • 37. അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും.
  • 38. അന്ന് ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
  • 39. ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
  • 40. വെറെ ചില മുഖങ്ങളാകട്ടെ അന്ന് പൊടി പുരണ്ടിരിക്കും.
  • 41. അവയെ കൂരിരുട്ട് മൂടിയിരിക്കും.
  • 42. അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.
ഷെയർ ചെയ്യുക
Facebook
X
WhatsApp
Telegram
QR Code
QR Code
1 ഫാതിഹ
2 ബഖറ
3 ആലു ഇംറാന്‍
4 ന്നിസാഅ്‌
5 മാഇദ
6 അന്‍ആം
7 അഅ്‌റാഫ്‌
8 അന്‍ഫാല്‍
9 തൗബ:
10 യൂനുസ്‌
11 ഹൂദ്‌
12 യൂസുഫ്‌
13 റഅ്‌ദ്‌
14 ഇബ്‌റാഹീം.
15 ഹിജ്‌റ്‌
16 നഹ്‌ല്‍
17 ഇസ്‌റാഅ്‌
18 അല്‍ കഹ്ഫ്‌
19 മര്‍യം
20 ത്വാഹാ
21 അന്‍ബിയാ
22 ഹജ്ജ്‌
23 മുഅ്‌മിനൂന്‍
24 നൂര്‍
25 ഫുര്‍ഖാന്‍
26 ശുഅറാ
27 നംല്‌
28 ഖസസ്‌
29 അന്‍കബൂത്‌
30 റൂം
31 ലുഖ്മാന്‍
32 സജദ:
33 അഹ്സാബ്‌
34 സബഅ്‌
35 ഫാത്വിര്‍
36 യാസീന്‍
37 സ്വാഫാത്ത്
38 സ്വാദ്
39 സുമര്‍
40 ഗാഫിര്‍
41 ഫുസ്സിലത്ത്
42 ഷൂറാ
43 സുഖ്റുഫ്
44 ദുഖാന്‍
45 ജാഥിയ
46 അഹ്ഖാഫ്
47 മുഹമ്മദ്
48 ഫത്‌ഹ്‌
49 ഹുജറാത്ത്
50 ഖാഫ്
51 ദ്ദാരിയാത്ത്
52 ത്വൂര്‍
53 സൂറ:ന്നജ്മ്
54 ഖമര്‍
55 റഹ്മാന്‍
56 വാഖിഅ
57 സൂറ:ഹദീദ്
58 മുജാദല
59 ഹഷര്‍
60 മുംതഹിന
61 സ്വഫ്
62 ജുമുഅ
63 മുനാഫിഖൂം
64 തഗാബുന്‍
65 സൂറ:ത്വലാഖ്
66 തഹ് രീം
67 മുല്‍ക്
68 ഖലം
69 ഹാഖ്ഖ
70 മആരിജ്
71 നൂഹ്
72 ജിന്ന്
73 മുസ്സമ്മില്‍
74 മുദ്ദസിര്‍
75 ഖിയാമ
76 ഇന്‍സാന്‍
77 മുര്‍സലാത്
78 നബഹ്
79 നാസിആത്ത്
80 അബസ
81 തക് വീര്‍
82 ഇന്‍ഫിത്വാര്‍
83 മുത്വഫ്ഫിഫീന്‍
84 ഇന്‍ഷിഖാഖ്
85 ബുറൂജ്
86 ത്വാരിഖ്
87 അഹ് ലാ
88 ഗാഷിയ
89 ഫജ് റ്
90 ബലദ്
91 ശംസ്
92 ലൈല്‍
93 ദ്വുഹാ
94 ശര്‍ഹ്
95 ത്തീന്‍
96 അലഖ്
97 ഖദ് റ്
98 ബയ്യിന
99 സല്‍ സല
100 ആദിആത്ത്
101 ഖരിഅ
102 തകാസുര്‍
103 അസ്വര്‍
104 ഹുമസ
105 ഫീല്‍
106 ഖുറൈശ്
107 മാഊന്‍
108 കൌസര്‍
109 കാഫിറൂന്‍
110 നസ്വര്‍
111 മസദ്
112 ഇഖ്’ലാസ്വ്
113 ഫലഖ്
114 ന്നാസ്