logo HARUN YAHYA

തക് വീര്‍ - ഖുറാൻ - ഹാരുൺ യഹ്‌യ

  • 1. സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,
  • 2. നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,
  • 3. പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,
  • 4. പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,
  • 5. വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,
  • 6. സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,
  • 7. ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,
  • 8. (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,
  • 9. താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.
  • 10. (കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.
  • 11. ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍
  • 12. ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.
  • 13. സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.
  • 14. ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.
  • 15. പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
  • 16. സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും
  • 17. രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,
  • 18. പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)
  • 19. തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.
  • 20. ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)
  • 21. അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)
  • 22. നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,
  • 23. തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.
  • 24. അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.
  • 25. ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.
  • 26. അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?
  • 27. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
  • 28. അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.
  • 29. ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.
ഷെയർ ചെയ്യുക
Facebook
X
WhatsApp
Telegram
QR Code
QR Code
1 ഫാതിഹ
2 ബഖറ
3 ആലു ഇംറാന്‍
4 ന്നിസാഅ്‌
5 മാഇദ
6 അന്‍ആം
7 അഅ്‌റാഫ്‌
8 അന്‍ഫാല്‍
9 തൗബ:
10 യൂനുസ്‌
11 ഹൂദ്‌
12 യൂസുഫ്‌
13 റഅ്‌ദ്‌
14 ഇബ്‌റാഹീം.
15 ഹിജ്‌റ്‌
16 നഹ്‌ല്‍
17 ഇസ്‌റാഅ്‌
18 അല്‍ കഹ്ഫ്‌
19 മര്‍യം
20 ത്വാഹാ
21 അന്‍ബിയാ
22 ഹജ്ജ്‌
23 മുഅ്‌മിനൂന്‍
24 നൂര്‍
25 ഫുര്‍ഖാന്‍
26 ശുഅറാ
27 നംല്‌
28 ഖസസ്‌
29 അന്‍കബൂത്‌
30 റൂം
31 ലുഖ്മാന്‍
32 സജദ:
33 അഹ്സാബ്‌
34 സബഅ്‌
35 ഫാത്വിര്‍
36 യാസീന്‍
37 സ്വാഫാത്ത്
38 സ്വാദ്
39 സുമര്‍
40 ഗാഫിര്‍
41 ഫുസ്സിലത്ത്
42 ഷൂറാ
43 സുഖ്റുഫ്
44 ദുഖാന്‍
45 ജാഥിയ
46 അഹ്ഖാഫ്
47 മുഹമ്മദ്
48 ഫത്‌ഹ്‌
49 ഹുജറാത്ത്
50 ഖാഫ്
51 ദ്ദാരിയാത്ത്
52 ത്വൂര്‍
53 സൂറ:ന്നജ്മ്
54 ഖമര്‍
55 റഹ്മാന്‍
56 വാഖിഅ
57 സൂറ:ഹദീദ്
58 മുജാദല
59 ഹഷര്‍
60 മുംതഹിന
61 സ്വഫ്
62 ജുമുഅ
63 മുനാഫിഖൂം
64 തഗാബുന്‍
65 സൂറ:ത്വലാഖ്
66 തഹ് രീം
67 മുല്‍ക്
68 ഖലം
69 ഹാഖ്ഖ
70 മആരിജ്
71 നൂഹ്
72 ജിന്ന്
73 മുസ്സമ്മില്‍
74 മുദ്ദസിര്‍
75 ഖിയാമ
76 ഇന്‍സാന്‍
77 മുര്‍സലാത്
78 നബഹ്
79 നാസിആത്ത്
80 അബസ
81 തക് വീര്‍
82 ഇന്‍ഫിത്വാര്‍
83 മുത്വഫ്ഫിഫീന്‍
84 ഇന്‍ഷിഖാഖ്
85 ബുറൂജ്
86 ത്വാരിഖ്
87 അഹ് ലാ
88 ഗാഷിയ
89 ഫജ് റ്
90 ബലദ്
91 ശംസ്
92 ലൈല്‍
93 ദ്വുഹാ
94 ശര്‍ഹ്
95 ത്തീന്‍
96 അലഖ്
97 ഖദ് റ്
98 ബയ്യിന
99 സല്‍ സല
100 ആദിആത്ത്
101 ഖരിഅ
102 തകാസുര്‍
103 അസ്വര്‍
104 ഹുമസ
105 ഫീല്‍
106 ഖുറൈശ്
107 മാഊന്‍
108 കൌസര്‍
109 കാഫിറൂന്‍
110 നസ്വര്‍
111 മസദ്
112 ഇഖ്’ലാസ്വ്
113 ഫലഖ്
114 ന്നാസ്