logo HARUN YAHYA

മുത്വഫ്ഫിഫീന്‍ - ഖുറാൻ - ഹാരുൺ യഹ്‌യ

  • 1. അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം
  • 2. അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും.
  • 3. ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌.
  • 4. അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?
  • 5. ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌
  • 6. അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.
  • 7. നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.
  • 8. സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
  • 9. എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.
  • 10. അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
  • 11. അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.
  • 12. എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
  • 13. അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.
  • 14. അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.
  • 15. അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.
  • 16. പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
  • 17. പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
  • 18. നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും.
  • 19. ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
  • 20. എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.
  • 21. സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.
  • 22. തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
  • 23. സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
  • 24. അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.
  • 25. മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും.
  • 26. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.
  • 27. അതിലെ ചേരുവ തസ്നീം ആയിരിക്കും.
  • 28. അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.
  • 29. തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
  • 30. അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
  • 31. അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.
  • 32. അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.
  • 33. അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
  • 34. എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.
  • 35. സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
  • 36. സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌.
ഷെയർ ചെയ്യുക
Facebook
X
WhatsApp
Telegram
QR Code
QR Code
1 ഫാതിഹ
2 ബഖറ
3 ആലു ഇംറാന്‍
4 ന്നിസാഅ്‌
5 മാഇദ
6 അന്‍ആം
7 അഅ്‌റാഫ്‌
8 അന്‍ഫാല്‍
9 തൗബ:
10 യൂനുസ്‌
11 ഹൂദ്‌
12 യൂസുഫ്‌
13 റഅ്‌ദ്‌
14 ഇബ്‌റാഹീം.
15 ഹിജ്‌റ്‌
16 നഹ്‌ല്‍
17 ഇസ്‌റാഅ്‌
18 അല്‍ കഹ്ഫ്‌
19 മര്‍യം
20 ത്വാഹാ
21 അന്‍ബിയാ
22 ഹജ്ജ്‌
23 മുഅ്‌മിനൂന്‍
24 നൂര്‍
25 ഫുര്‍ഖാന്‍
26 ശുഅറാ
27 നംല്‌
28 ഖസസ്‌
29 അന്‍കബൂത്‌
30 റൂം
31 ലുഖ്മാന്‍
32 സജദ:
33 അഹ്സാബ്‌
34 സബഅ്‌
35 ഫാത്വിര്‍
36 യാസീന്‍
37 സ്വാഫാത്ത്
38 സ്വാദ്
39 സുമര്‍
40 ഗാഫിര്‍
41 ഫുസ്സിലത്ത്
42 ഷൂറാ
43 സുഖ്റുഫ്
44 ദുഖാന്‍
45 ജാഥിയ
46 അഹ്ഖാഫ്
47 മുഹമ്മദ്
48 ഫത്‌ഹ്‌
49 ഹുജറാത്ത്
50 ഖാഫ്
51 ദ്ദാരിയാത്ത്
52 ത്വൂര്‍
53 സൂറ:ന്നജ്മ്
54 ഖമര്‍
55 റഹ്മാന്‍
56 വാഖിഅ
57 സൂറ:ഹദീദ്
58 മുജാദല
59 ഹഷര്‍
60 മുംതഹിന
61 സ്വഫ്
62 ജുമുഅ
63 മുനാഫിഖൂം
64 തഗാബുന്‍
65 സൂറ:ത്വലാഖ്
66 തഹ് രീം
67 മുല്‍ക്
68 ഖലം
69 ഹാഖ്ഖ
70 മആരിജ്
71 നൂഹ്
72 ജിന്ന്
73 മുസ്സമ്മില്‍
74 മുദ്ദസിര്‍
75 ഖിയാമ
76 ഇന്‍സാന്‍
77 മുര്‍സലാത്
78 നബഹ്
79 നാസിആത്ത്
80 അബസ
81 തക് വീര്‍
82 ഇന്‍ഫിത്വാര്‍
83 മുത്വഫ്ഫിഫീന്‍
84 ഇന്‍ഷിഖാഖ്
85 ബുറൂജ്
86 ത്വാരിഖ്
87 അഹ് ലാ
88 ഗാഷിയ
89 ഫജ് റ്
90 ബലദ്
91 ശംസ്
92 ലൈല്‍
93 ദ്വുഹാ
94 ശര്‍ഹ്
95 ത്തീന്‍
96 അലഖ്
97 ഖദ് റ്
98 ബയ്യിന
99 സല്‍ സല
100 ആദിആത്ത്
101 ഖരിഅ
102 തകാസുര്‍
103 അസ്വര്‍
104 ഹുമസ
105 ഫീല്‍
106 ഖുറൈശ്
107 മാഊന്‍
108 കൌസര്‍
109 കാഫിറൂന്‍
110 നസ്വര്‍
111 മസദ്
112 ഇഖ്’ലാസ്വ്
113 ഫലഖ്
114 ന്നാസ്