114. ന്നാസ് - ഖുര്‍ആന്‍
- 1. പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
- 2. മനുഷ്യരുടെ രാജാവിനോട്.
- 3. മനുഷ്യരുടെ ദൈവത്തോട്.
- 4. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
- 5. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
- 6. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
